Quantcast

എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ തീ ആളിപ്പടർന്നു, പകുതിയോളം കത്തിനശിച്ചു; ബസിൽ 25ലധികം യാത്രക്കാർ

പിന്നിൽ വന്ന ബൈക്ക് യാത്രികനാണ് ബസിൽ നിന്ന് പുക ഉയരുന്ന വിവരം ഡ്രൈവറെ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-10-28 10:44:52.0

Published:

28 Oct 2024 4:05 PM IST

എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ തീ ആളിപ്പടർന്നു, പകുതിയോളം കത്തിനശിച്ചു; ബസിൽ  25ലധികം യാത്രക്കാർ
X

കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സിന് തീ പിടിച്ചു. എറണാകുളം ബസ് സ്റ്റാൻഡിൽ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. തീ ശ്രദ്ധയിൽപെട്ട ഉടനെ ആളുകളെ ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. ബസിൽ 25ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

യാത്ര തുടങ്ങിയ ഉടൻ തന്നെ ബസിൽ തീ ആളിപ്പടർന്ന് പകുതിയോളം ഭാഗം കത്തിനശിച്ചു. പുക ഉയർന്നപ്പോൾ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. എറണാകുളം സ്റ്റാൻഡിൽ നിന്ന് ചിറ്റൂർ റോഡിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ബസിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽപെട്ടതാണ് രക്ഷയായത്. എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നതായി ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നടുറോഡിൽ ഡ്രൈവർ ബസ് നിർത്തി.

യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വലിയ ശബ്‌ദത്തോടെ ബസിന്റെ പിറകുവശത്ത് തീ ആളിപ്പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയർ ഫോഴ്‌സ്‌ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. എഞ്ചിൻ തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പരിശോധന നടത്തിവരികയാണ്.

TAGS :

Next Story