'അരുതേ ഞങ്ങളോട്'... ഹര്‍ത്താല്‍ ദിനത്തില്‍ ആനവണ്ടിയുടെ വിലാപം

'കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക- നിങ്ങൾ തകർക്കുന്നത് നിങ്ങളെത്തന്നെയാണ്, സാധാരണക്കാരന്റെ സഞ്ചാര മാർഗത്തെയാണ്'

MediaOne Logo

Web Desk

  • Published:

    23 Sep 2022 6:00 AM GMT

അരുതേ ഞങ്ങളോട്... ഹര്‍ത്താല്‍ ദിനത്തില്‍ ആനവണ്ടിയുടെ വിലാപം
X

കേരളത്തില്‍ മിക്ക ഹര്‍ത്താല്‍ ദിനങ്ങളിലും കല്ലേറു കൊള്ളേണ്ടി വരുന്നവരാണ് കെ.എസ്.ആര്‍.ടി.സി ബസുകളും ജീവനക്കാരും. സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക- നിങ്ങൾ തകർക്കുന്നത് നിങ്ങളെത്തന്നെയാണ്, സാധാരണക്കാരന്റെ സഞ്ചാര മാർഗത്തെയാണ്. ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരവും ധാർമികമായി വിജയിക്കില്ലെന്ന് തിരിച്ചറിയണമെന്നും കെ.എസ്.ആര്‍.ടി.സി ഫേസ് ബുക്കില്‍ കുറിച്ചു.

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വിവിധ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് കുറിപ്പ്. കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നൽകിയാൽ പരമാവധി സർവീസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബസുകൾക്ക് നേരെ കല്ലെറിഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകൾക്കുണ്ടായ നഷ്ടപരിഹാരം പ്രതികളിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അരുതേ ...

ഞങ്ങളോട് ...

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...

പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...

ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...

ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

TAGS :

Next Story