Quantcast

'ബസ്സിൽനിന്ന് വീണ വിദ്യാർഥിയെ പുറകിലെത്തിയവർ കൊണ്ടുപോയി, അതുകൊണ്ട് ഇറങ്ങിയില്ല'; വിശദീകരണവുമായി കെ.എസ്.ആർ.ടി.സി

കൊല്ലം എഴുകോണിലാണ് ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നത്

MediaOne Logo

Web Desk

  • Published:

    22 Sep 2022 12:20 PM GMT

ബസ്സിൽനിന്ന് വീണ വിദ്യാർഥിയെ പുറകിലെത്തിയവർ കൊണ്ടുപോയി, അതുകൊണ്ട് ഇറങ്ങിയില്ല; വിശദീകരണവുമായി കെ.എസ്.ആർ.ടി.സി
X

കൊല്ലം: ബസ്സിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നുകളഞ്ഞ സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നു കൊട്ടാരക്കര ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ രാജു പറഞ്ഞു. അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അപകടം ഉണ്ടായ ഉടനെ എഴുകോണ് പൊലീസിൽ ജീവനക്കാർ വിവരം അറിയിച്ചിരുന്നുവെന്നും ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ വ്യക്തമാക്കി.


കൊല്ലം എഴുകോണിലാണ് ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നത്. സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും ആരോപിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാർഥി ബസ്സിൽ നിന്ന് തെറിച്ചു വീണത്.

Ksrtc Kottarakkara Depot General Controlling Inspector responded to the incident of student falling from the bus in Kollam.

TAGS :

Next Story