Quantcast

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; വീണ്ടും ഹൈക്കോടതി ഇടപെടൽ

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം

MediaOne Logo

Web Desk

  • Published:

    12 Dec 2022 10:30 AM GMT

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം; വീണ്ടും ഹൈക്കോടതി ഇടപെടൽ
X

കൊച്ചി: കെ.എസ്.ആർ ടി.സിയിൽ ശമ്പള വിതരണം മുടങ്ങിയതിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. ശമ്പളം നൽകിയിട്ടില്ലെങ്കിൽ അക്കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം.

ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നും കോടതി ഓർമ്മിപ്പിച്ചു. ജീവനക്കാർ കുറച്ചധികം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത് എന്നാൽ അതിനർത്ഥം കൃത്യ സമയത്ത് ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാമെന്നല്ലാ എന്നും കോടതി കൂട്ടിച്ചേർത്തു.

ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.

TAGS :

Next Story