കൊല്ലം ജില്ലയിലെ കോളജുകളില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ്

കൊല്ലം: കൊല്ലം ജില്ലയിലെ സ്കൂളുകൾ ഒഴികെ മുഴുവൻ കോളജ് ക്യാമ്പസുകളിലും നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്യാനം ചെയ്ത് കെഎസ്‌യു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം ഉണ്ടായതിരുന്നു. ഇതിൽ അസംബ്ലി പ്രസിഡൻ്റ് എബിൻ ഷാജി ഉൾപ്പെടെയുള്ള പ്രവർത്തകരെ എസ്എഫ്ഐ അക്രമിച്ചു എന്നാണ് കെഎസ്‌യു വാദം. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ബന്ദ്.
സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഒരാൾക്ക് തോളെല്ലിനും, രണ്ട് വിദ്യാർഥികൾക്ക് കൈക്കും പരിക്ക് പറ്റി. ആർട്ട്സ് ഡേ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുക ആയിരുന്നു.
Next Story
Adjust Story Font
16

