Quantcast

ഇൻസ്റ്റഗ്രാമിലെ കമന്‍റുമായി ബന്ധപ്പെട്ട് തർക്കം: ഒറ്റപ്പാലം എന്‍എസ്എസ് കോളേജിൽ വിദ്യാർഥിയെ ആക്രമിച്ച കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ

ഇന്നലെയാണ് രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥിയായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-03-25 07:30:43.0

Published:

25 March 2025 10:59 AM IST

KSU,Ottapalam NSS College,arrest,latest malayalam news,കെഎസ്.യു,ഒറ്റപ്പാലം എന്‍എസ്എസ് കോളജ്,
X

പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജിൽ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു പാനലിൽ മത്സരിച്ചു വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമത്തിൽ കാർത്തിക്കിന്‍റെ കഴുത്തിന് ഉള്‍പ്പടെ സാരമായി പരിക്കേറ്റിരുന്നു.


TAGS :

Next Story