Quantcast

37 വര്‍ഷത്തിന് ശേഷം കോട്ടയം സിഎംഎസ് കോളജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്‍യു

കെഎസ്‍യുവിലെ ഫഹദ്.സി ചെയർമാനായി വിജയിച്ചു

MediaOne Logo

Web Desk

  • Published:

    22 Aug 2025 10:29 AM IST

37 വര്‍ഷത്തിന് ശേഷം കോട്ടയം സിഎംഎസ് കോളജ് യൂണിയൻ പിടിച്ചെടുത്ത് കെഎസ്‍യു
X

കോട്ടയം: കോട്ടയം സിഎംഎസ് കോളജ് യൂണിയൻ കെഎസ്‍യുവിന്. ആകെയുള്ള 15 ൽ 14 സീറ്റിലും കെഎസ്‍യു സ്ഥാനാർഥികൾ ജയിച്ചു . 37 വർഷത്തിന് ശേഷമാണ് കെഎസ്‍യു സിഎംഎസ് കോളജ് യൂണിയൻ നേടുന്നത്. കെഎസ്‍യുവിലെ ഫഹദ്.സി ചെയർമാനായി വിജയിച്ചു.

ഫസ്റ്റ് ഡിസി റപ്പ് സ്ഥാനത്ത് മാത്രമാണ് എസ്എഫ്ഐ ജയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു . കോളജ് വെബ് സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ലാത്തി വീശുകയും ചെയ്തു.



TAGS :

Next Story