Quantcast

'നവ' നൂർ; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജലീൽ പുറത്തിറക്കിയ 'മാധ്യമം' സപ്ലിമെന്റ് വീണ്ടും ചർച്ചയാവുന്നു

തവനൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ജലീൽ സപ്ലിമെന്റ് പുറത്തിറക്കിയത്. 'നവ നൂർ' എന്ന തലക്കെട്ടിലാണ് പ്രധാന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 July 2022 1:30 PM GMT

നവ നൂർ; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജലീൽ പുറത്തിറക്കിയ മാധ്യമം സപ്ലിമെന്റ് വീണ്ടും ചർച്ചയാവുന്നു
X

കോഴിക്കോട്: 2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ.ടി ജലീൽ തവനൂർ മണ്ഡലത്തിൽ പുറത്തിറക്കിയ 'മാധ്യമം' പത്രത്തിന്റെ സപ്ലിമെന്റ് വീണ്ടും ചർച്ചയാവുന്നു. ഗൾഫ് മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പഴയ സപ്ലിമെന്റ് വീണ്ടും ചർച്ചയാവുന്നത്.

തവനൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് ജലീൽ സപ്ലിമെന്റ് പുറത്തിറക്കിയത്. 'നവ നൂർ' എന്ന തലക്കെട്ടിലാണ് പ്രധാന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാലം, കുടിവെള്ള പദ്ധതി, ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ പദ്ധതികളെക്കുറിച്ചാണ് സപ്ലിമെന്റിൽ വിശദീകരിക്കുന്നത്.

ഗൾഫ് മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചു എന്നായിരുന്നു സ്വപ്്‌ന സുരേഷ് ഇന്ന് ആരോപിച്ചത്. ഇതിന് മറുപടിയായി ജലീൽ വൈകീട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപണങ്ങൾ സ്ഥിരീകരിച്ചു. കോവിഡ് സമയത്ത് ഗൾഫിൽ മരിച്ചവരുടെ ഫോട്ടോവെച്ച് മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ നിജസ്ഥിതി അറിയാനാണ് കത്തയച്ചത് എന്നായിരുന്നു ജലീലിന്റെ വിശദീകരണം.

എന്നാൽ മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങളുന്നയിച്ചതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീൽ പറഞ്ഞത്. പേഴ്‌സണൽ മെയിലിൽനിന്നാണ് താൻ കത്തയച്ചതെന്നും അതിൽ പാർട്ടിക്കോ സർക്കാറിനോ പങ്കില്ലെന്നും ജലീൽ പറഞ്ഞു. ഒരു മന്ത്രി കോൺസുൽ ജനറലിന് കത്തയക്കുന്നത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

TAGS :

Next Story