Quantcast

രക്തസാക്ഷി ഫണ്ട് വിവാദം; വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ സിപിഎം തീരുമാനം

നാളെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2026-01-25 14:58:49.0

Published:

25 Jan 2026 6:44 PM IST

രക്തസാക്ഷി ഫണ്ട് വിവാദം; വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ സിപിഎം തീരുമാനം
X

കണ്ണൂര്‍: വിവാദങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കുമൊടുവില്‍ വി.കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. നാളെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.

മൂന്ന് മണിക്കൂറിലേറെ നീണ്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഐകകണ്ഠേനയാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനമായത്. പാർട്ടി നേതൃത്വത്തെ പൊതു സമൂഹത്തിന് മുന്നിൽ താറടിച്ച് കാണിച്ച പ്രസ്താവനയിലൂടെ കുഞ്ഞികൃഷ്ണൻ ചെയ്തത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. തെരഞ്ഞടുപ്പ് അടുത്ത ഘട്ടത്തിൽ തലവേദനയായി മാറിയ വെളിപ്പെടുത്തൽ നടത്തിയ ആളെ പാർട്ടിയിൽ തുടർന്ന് പോകാൻ അനുവദിക്കരുതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. തീരുമാനം നാളെ ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും. ഇതിനു ശേഷം പുറത്താക്കൽ നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേ സമയം പാർട്ടി കൈക്കൊള്ളുന്ന തീരുമാനത്തിൽ അത്ഭുതമില്ലെന്ന് വി.കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ഒരാഴ്ച മുൻപ് വീട്ടിൽ വന്ന് കണ്ട ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന് തൻ്റെ പുസ്തകത്തിൻ്റെ കോപ്പി നൽകിയിരുന്നു. ബോംബ് എന്ന് വിശേഷിപ്പിച്ച പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് രാഗേഷ് ആവശ്യപ്പെട്ടിരുന്നതായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആവശ്യം നിരാകരിച്ചതിന് പിന്നാലെ തന്നെ പുറത്താക്കാൻ ഉള്ള നടപടി പാർട്ടി തുടങ്ങിയിരുന്നു എന്നാണ് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്.

വിശദീകരണ യോഗമടക്കം ഇതിനായി പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകം 29 ന് പ്രസിദ്ധീകരിക്കും. അതിൽ ഞെടുന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാകുമെന്നും കുഞ്ഞികൃഷ്ണൻ സൂചിപ്പിച്ചു. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസും ബിജെപിയും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story