പുറത്താക്കിയിട്ട് ഒന്നരമാസം; വി.സിയുടെ പേര് വെബ്‌സൈറ്റിൽ നിന്ന് നീക്കാതെ കെ.ടി.യു
കെ.ടി.യു ഔദ്യോഗിക വെബ്‌സൈറ്റിൽ ഡോ.എം.എസ് രാജശ്രീ തന്നെയാണ് ഇപ്പോഴും വി.സി

തിരുവനന്തപുരം: പുറത്താക്കിയ വി സിയുടെ പേര് വെബ്‌സൈറ്റിൽ നിന്ന് മാറ്റാതെ സാങ്കേതിക സർവകലാശാല.കെ.ടി.യു ഔദ്യോഗിക വെബ്‌സൈറ്റിൽ ഡോ. രാജശ്രീ എം.എസ് തന്നെയാണ് ഇപ്പോഴും വി.സി.ഒന്നര മാസം മുമ്പാണ് സുപ്രിംകോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സുപ്രിം കോടതി ഉത്തരവിറങ്ങി ഒന്നര മാസത്തിനു ശേഷവും ഡോ. എം.എസ് രാജശ്രീയുടെ പേര് നീക്കം ചെയ്യാതെ സർവകലാശാല തുടരുന്നത്.
അതേസമയം, പേര് മാറ്റാത്തത് വെബ്‌സൈറ്റ് റി ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ കാലതാമസമെന്ന് സർവകലാശാലയുടെ വിശദീകരണം.
Next Story
Adjust Story Font
16