Quantcast

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വർധിപ്പിച്ചു

കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എംബി രാജേഷ്

MediaOne Logo

Web Desk

  • Published:

    31 Dec 2024 7:51 PM IST

kudumbashree
X

തിരുവനന്തപുരം: കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം വർധിപ്പിച്ചു. 5000 രൂപ കൂട്ടി 20000 രൂപയാക്കിയാതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 15000 രൂപയായിരുന്നു മുൻപ് വേതനം.കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് വര്‍ധിപ്പിച്ചത്.

കുടുംബശ്രീ പ്രവർത്തകർക്ക് സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് വർധനവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ചെയർപേഴ്‌സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു.

TAGS :

Next Story