'ടോള്‍ തുടരും'; കുമ്പള ടോള്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം
യോഗത്തിൽ ജില്ലയിലെ മുഴുവൻ എംഎൽഎമാരെയും ദേശീയപാത അതോറിറ്റിയെയും കലക്ടർ വിളിച്ചുചേർത്തിരുന്നു

കാസര്‍കോട്: കുമ്പള ടോള്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തില്‍ നിലപാടെടുത്തു. ടോളിനെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടി സമരം തുടരുമെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എയും യോഗത്തില്‍ അറിയിച്ചു. യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
കുമ്പളയിലെ ടോള്‍ പിരിവ് അനാവശ്യമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കനക്കുന്നതിനിടെയാണ് കലക്ടറുമായി ചര്‍ച്ച നടത്തിയത്. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തിയതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റിയുടേയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്.
ടോള്‍ പിരിവ് അവസാനിപ്പിക്കാനാവില്ലെന്നും ടോള്‍ പിരിവ് തുടരുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം അവസാനിച്ചത്.
Adjust Story Font
16

