Quantcast

കുംഭമേള വൈറൽ പെൺകുട്ടിയുടെ പ്രായപരിശോധന: പൂവാർ പൊലീസിൻ്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന് പൂവാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ

MediaOne Logo

Web Desk

  • Updated:

    2026-04-13 02:00:27.0

Published:

13 April 2026 7:23 AM IST

കുംഭമേള വൈറൽ പെൺകുട്ടിയുടെ പ്രായപരിശോധന: പൂവാർ പൊലീസിൻ്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
X

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായ പരിശോധനയിൽ പൂവാർ പോലീസിൻ്റെ റിപ്പോർട്ട് ഇന്ന് എഡിജിപി എച്ച്. വെങ്കിടേഷിന് സമർപ്പിക്കും. ഡിജിപിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിൽ പൂവാർ പോലീസ് ആണ് സർട്ടിഫിക്കറ്റുകളുടെ പരിശോധന ഉൾപ്പെടെ നടത്തുന്നത്.

വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന നിലപാടിലാണ് പൂവാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന മൊഴി. രേഖകളുടെ പരിശോധന നടത്തിയിരുന്നുവെന്നും പോലീസിനോട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് പരിഗണിച്ചാകും സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖർ ദേശീയ പട്ടികവർഗ്ഗ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുക. ഈ മാസം 22 നകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.


TAGS :

Next Story