മലപ്പുറം കുറ്റിപ്പുറത്ത് കുളത്തിൽ വീണ് പൂജാരിക്ക് ദാരുണാന്ത്യം
ചേലൂര്‍ മഹാദേവ ക്ഷേത്രം പൂജാരി സുമേഷ്(50) ആണ് മരിച്ചത്

മലപ്പുറം: കുറ്റിപ്പുറത്ത് പൂജാരി കുളത്തില്‍ മുങ്ങിമരിച്ചു. ചേലൂര്‍ മഹാദേവ ക്ഷേത്രം പൂജാരി സുമേഷ്(50) ആണ് മരിച്ചത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയോടെയാണ് പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുളത്തിലേക്ക് കുളിക്കാനായി പോയ ഇയാളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
കോഴിക്കോട് കടലുണ്ടി സ്വദേശിയാണ് ഇദ്ദേഹം.
Next Story
Adjust Story Font
16

