Quantcast

ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്‌നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വട്ടിക്കൂർ സ്വദേശിയായ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    22 March 2023 1:02 PM IST

Auto driver arrested in thiruvananthapuram,
X

തിരുവനന്തപുരം: ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. വട്ടിക്കൂർ സ്വദേശിയായ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടിയത്. കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് നഗ്‌നത പ്രദർശനം നടത്തിയത്.

ഞായറാഴ്ച രാത്രി 10.30 ഓടെ സംഭവമുണ്ടായത്.തുടർന്ന് ഹോസ്റ്റിലിലെ താമസക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനമായ പരാതി ഇയാൾക്കെതിരെ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.


TAGS :

Next Story