Quantcast

മൂന്നാർ പുതുക്കടിയിൽ മണ്ണിടിച്ചിൽ; കാണാതായ രൂപേഷിനായി തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതാ മേഖലയിൽ ജാഗ്രതാ നിർദേശം

MediaOne Logo

Web Desk

  • Published:

    13 Nov 2022 1:58 AM GMT

മൂന്നാർ പുതുക്കടിയിൽ മണ്ണിടിച്ചിൽ; കാണാതായ രൂപേഷിനായി തെരച്ചിൽ തുടരുന്നു
X

ഇടുക്കി: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.

കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷി നെയാണ് കാണാതായത്. ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ കല്ലും മണ്ണും പതിച്ച് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പതിനൊന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ട വാഹനം തള്ളി നീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതാകുന്നത്.

ഇന്നലെ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തിയിരുന്നു. പൊലീസിന്റെയും ഫയർഫോഴ്‌സിന്റയും നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ നടത്തുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതാ മേഖലയിൽ ജാഗ്രതാ നിർദേശവുമുണ്ട്.


TAGS :

Next Story