'ഇത്തരം നിലപാട് നീതിപൂര്‍വമല്ല'; ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ
ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടു

കൊച്ചി: ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ. ജാതി സെൻസസിനെതിരെ ചില സംഘടനകൾ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂർവ്വമല്ലെന്നും ലത്തീൻ സഭ അഭിപ്രായപ്പെട്ടു.
ജാതി സെൻസസ് നടപ്പിലാക്കണമെന്നും സഭ ആവശ്യപ്പെട്ടു. ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണമെന്നും സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതികള്‍ക്ക് വഴിതെളിയുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ലത്തീൻ സഭ രംഘത്തെത്തിയിരിക്കുന്നത്.
Next Story
Adjust Story Font
16

