എംഡിഎംഎയുമായി മകനോടൊപ്പം അറസ്റ്റിലായ അഭിഭാഷക മരിച്ച നിലയില്‍
അമ്പലപ്പുഴ സ്വദേശിനി സത്യമോൾ ആണ് മരിച്ചത്

ആലപ്പുഴ: പുന്നപ്രയിൽ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനി സത്യമോൾ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവരെയും മകനെയും എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു സത്യ. പിന്നാലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സത്യമോളും മകനും കാറില്‍ യാത്രചെയ്യുന്നതിനിടെ പറവൂര്‍ ജംങ്ഷനില്‍ എക്സൈസ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിശേഖരം പിടികൂടുകയും ചെയ്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

