മുകളിലുള്ളയാൾ എല്ലാം കാണുന്നുണ്ടായിരുന്നു; തിരുവനന്തപുരത്തെ ലെയിസ് കള്ളൻമാര്‍ പിടിയിൽ
പുലർച്ചെ മൂന്ന് മണിക്ക് രണ്ട് സ്കൂട്ടറിലായി അഞ്ച് ചെറുപ്പക്കാർ വന്നു

Photo| MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടയിൽ നിന്ന് ലെയിസ് മോഷ്ടിച്ചു. ശാന്തിവിളയിലെ സാബു എന്നയാളുടെ സബീന ബേക്കറിയിലായിരുന്നു മോഷണം. പുലർച്ചെ മൂന്ന് മണിക്ക് രണ്ട് സ്കൂട്ടറിലായി അഞ്ച് ചെറുപ്പക്കാർ വന്നു. ഇതിൽ രണ്ട് പേരാണ് കടയിൽ തൂക്കിയിട്ടിരുന്ന ലെയിസുകൾ എടുത്തത്. കടയുടെ പൂട്ടുപൊളിക്കാൻ ശ്രമിച്ചിട്ടില്ല. മറ്റ് സാധനങ്ങൾ ഒന്നും എടുത്തതുമില്ല. 30 തോളം കവർ ലെയിസാണ് മോഷ്ടിച്ചത്. കടയുടമ നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മോഷണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
Next Story
Adjust Story Font
16

