ബിജെപി അനധികൃതമായി പണം ഒഴുക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ല: മന്ത്രി ജി.ആർ അനിൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെ പോലെ നെടുമങ്ങാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ.
ഒരു രാഷ്ട്രീയപാർട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആർ അനിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ മീഡിയവണിനോട് പറഞ്ഞു.
ബിജെപി സ്ഥാനാർഥിക്ക് എങ്ങനെയാണ് ഇത്രയും കാശ് ചെലവാക്കി പ്രചാരണം നടത്താൻ കഴിയുന്നതെന്ന് മന്ത്രി ചോദിച്ചു. മന്ത്രിയായ തനിക്ക് പോലും കഴിയുന്നില്ല. വ്യാപകമായി പണമൊഴുക്കുകയാണ്. കേന്ദ്ര ഗവമെൻ്റിൻ്റെ സ്വാധീനം ഇറക്കി വോട്ട് നേടാനുള്ള പരിശ്രമമാണ് ബിജെപി നടത്തുന്നതെന്നും ജി. ആർ അനിൽ പറഞ്ഞു. സംഭവത്തിൽ പരാതി നൽകാനാണ് എൽഡിഎഫ് തീരുമാനം.
Next Story
Adjust Story Font
16

