പറവൂരിൽ എൽഡിഎഫ് വിമത സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു
ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്

പറവൂർ: എറണാകുളം പറവൂരിൽ സ്ഥാനാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. എൽഡിഎഫ് വിമത സ്ഥാനാർഥിയായാണ് ഫസൽ മത്സരിക്കുന്നത്.
വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ആക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
മൂന്നാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ഥാനാർഥിയെ ആന ഓടിച്ചു. യുഡിഎഫ് സ്ഥാനാർഥി സി.നെൽസൺ സഞ്ചരിച്ച വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് നെൽസണും സംഘവും രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച ജീപ്പിനെ ഒറ്റക്കൊമ്പൻ അരക്കിലോമീറ്റർ പിന്തുടർന്നു. ഇന്നലെ രാത്രി നല്ലതണ്ണി കല്ലാറിലായിരുന്നു സംഭവം.
Next Story
Adjust Story Font
16

