Quantcast

LDF- UDF മുന്നണികൾക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, BJP നിർണായക ശക്തിയാകും: കെ.സുരേന്ദ്രന്‍

''ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി ഒരു നിർണായക ശക്തിയായി മാറും''

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-18 05:33:52.0

Published:

18 March 2026 10:54 AM IST

LDF- UDF മുന്നണികൾക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, BJP നിർണായക   ശക്തിയാകും: കെ.സുരേന്ദ്രന്‍
X

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെപി നേതാവും മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കെ.സുരേന്ദ്രന്‍.

ഇരുമുന്നണികൾക്കും മാറ്റിനിർത്താൻ കഴിയാത്ത വിധം ബിജെപി ഒരു നിർണായക ശക്തിയായി മാറുമെന്നും സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ എൻഡിഎയ്ക്ക് വലിയ പങ്കുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ നിയമസഭയിൽ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നത്ര സീറ്റുകൾ ലഭിക്കുമെന്നും ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഘടകമായി പാർട്ടി മാറുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Watch Video Report


TAGS :

Next Story