Quantcast

കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ

24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    21 May 2021 6:41 AM GMT

കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ
X

ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്‍. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്‍റെ ഭാഗത്ത് തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ആരെന്ന് എം.എൽഎമാർ അഭിപ്രായം പറയുമെന്നും സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരൻ പറഞ്ഞു. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറിത്തരാൻ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

TAGS :

Next Story