Quantcast

പ്രിയങ്കാ ഗാന്ധിയെ സ്വീകരിക്കാൻ ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല; മുസ്‌ലിം ലീഗിന് അതൃപ്തി

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ ക്ഷണിക്കാത്തത് ശരിയായില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.

MediaOne Logo

Web Desk

  • Published:

    30 Nov 2024 3:29 PM IST

leaders not invited to receive Priyanka Gandhi; Dissatisfaction with Muslim League
X

മലപ്പുറം: രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല. സാധാരണ മുസ്‌ലിം ലീഗ് നേതാക്കളെ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പ്രിയങ്കാ ഗാന്ധി എത്തുമ്പോൾ ക്ഷണിക്കാത്തതിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

സാധാരണ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തുമ്പോൾ സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടി എംഎൽഎ തുടങ്ങിയവരെ ക്ഷണിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. വയനാട്ടിലെ വലിയ വിജയത്തിന് ശേഷം പ്രിയങ്ക ആദ്യമായി കേരളത്തിലെത്തുമ്പോൾ ക്ഷണിക്കാത്തത് ശരിയായില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.

TAGS :

Next Story