'മുന്നണിമാറ്റം അടഞ്ഞ അധ്യായം; ചർച്ചകൾ മാധ്യമ സൃഷ്ടി'; ജോസ് കെ മാണി
''ജോസഫ് ഗ്രൂപ്പിന് സംരക്ഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകും''

കൊല്ലം: കേരളാ കോൺഗ്രസിൻ്റെ മുന്നണി മാറ്റം അടഞ്ഞ അധ്യയമെന്ന് ജോസ് കെ മാണി. ചർച്ചകൾ മാധ്യമ സൃഷ്ടിയെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് ഗ്രൂപ്പിന് സംരക്ഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകും. സർക്കാരിന്റെ വികസന മുന്നേറ്റം ഉയർത്തിയാണ് ജാഥ നയിക്കുന്നതെന്നും മുഴുവൻ സമയവും ഉണ്ടാകുമെന്നും ജോസ് കെ മാണി മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയാണ് ജാഥ നയിക്കുന്നത്. എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ഉച്ചയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് തൃശൂർ ജില്ലയിലാണ് പര്യടനം നടത്തുന്നത്.
വിഡിയോ സ്റ്റോറി കാണാം...
Adjust Story Font
16

