'കാലം മാറിയെന്നെ...കാലം മാറി'; വിദ്യാഭ്യാസ വകുപ്പിലെ എൻജിഒ യൂണിയൻ പ്രതിഷേധത്തിനെതിരെ ലീഗ്
വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ഉപഡയറക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയായിരുന്നു എൻജിഒ യൂണിയൻ

ഇടുക്കി: ഇടുക്കിയിൽ വിദ്യാഭ്യാസ വകുപ്പിലെ എൻജിഒ യൂണിയൻ പ്രതിഷേധത്തിനെതിരെ ലീഗ് പ്രവർത്തകർ. സ്ഥലം മാറ്റത്തിനെതിരായ പ്രതിഷേധത്തിനിടയിൽ ഇടിച്ചുകയറിയതിനെ തുടർന്ന് പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ ലീഗ് പ്രവർത്തകർ, ഉദ്യോഗസ്ഥരെ ഓഫീസിന് പുറത്തിറക്കുകയും ചെയ്തു.
ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലാണ് സംഭവം. വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ഉപഡയറക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയായിരുന്നു എൻജിഒ യൂണിയൻ.
Next Story
Adjust Story Font
16

