Quantcast

'നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം'- സർക്കാരിന് നിയമോപദേശം

സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടം സുപ്രിംകോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിന് അനുകൂലമായ നിയമോപദേശം ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Dec 2023 8:09 AM GMT

The government has received legal advice that there is a legal problem with the Governor sending bills passed by the Assembly to the President, Legal advice for the Kerala government in Governor sending bills to the President,
X

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം ഉണ്ടെന്ന് സർക്കാരിന് നിയമോപദേശം. ഗവർണർ ഒപ്പുവെച്ച ഓർഡിനൻസുകളിൽ മാറ്റങ്ങൾ വരുത്താതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. എന്നിട്ടും ബില്ലുകൾ തടഞ്ഞുവെച്ചത് മറ്റ് താൽപര്യങ്ങൾ കൊണ്ടാകാം എന്നാണ് വിലയിരുത്തൽ. അടുത്ത സിറ്റിങിൽ സുപ്രിംകോടതിയിൽ സർക്കാർ ഈ വാദങ്ങൾ നിരത്തും.

സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടം സുപ്രിംകോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിന് അനുകൂലമായ നിയമോപദേശം ലഭിക്കുന്നത്. ഇപ്പോള്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ ചിലത് നേരത്തെ ഓർഡിനൻസായി എത്തിയപ്പോൾ ഗവർണർ അംഗീകരിച്ചവയാണ്. സർവകലാശാല ഭേദഗതി ബിൽ, മിൽമ ബിൽ, സഹകരണ ഭേദഗതി ബിൽ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു.

ഓർഡിനൻസ് ആയിരുന്നപ്പോൾ അംഗീകരിച്ച ബില്ലുകൾ ഓപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സർക്കാറിന് ലഭിച്ച നിയമപദേശത്തിൽ പറയുന്നു. ഓർഡിനൻസുകളിൽ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. എന്നിട്ടും തടഞ്ഞുവെച്ചത് മറ്റ് താൽപര്യങ്ങൾ കൊണ്ടാകാം എന്നും വിലയിരുത്തൽ ഉണ്ട്. സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാൻ, അഡ്വ. കെ.കെ വേണുഗോപാൽ എന്നിവരിൽ നിന്നാണ് സർക്കാർ വീണ്ടും നിയമോപദേശം തേടിയത്.

ജനുവരി എട്ടിന് നടക്കുന്ന അടുത്ത സിറ്റിംഗിൽ സർക്കാര് ഇക്കാര്യം സുപ്രീം കോടതിയിൽ അവതരിപ്പിക്കും. ബില്ലുകൾ ഒപ്പിടുന്നത് സംബന്ധിച്ച് സമയപരിധി വേണം എന്ന് ആവശ്യപ്പെട്ട് ഭേദഗതി സത്യവാങ്മൂലവും സര്ക്കാര് ഉടൻ കോടതിയിൽ സമർപ്പിക്കും.

Summary: The government has received legal advice that there is a legal problem with the Governor sending bills passed by the Assembly to the President

TAGS :

Next Story