Quantcast

തത്തേങ്ങലത്ത് ഇറങ്ങിയത് പുലി തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്

വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ ഇന്നലെ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ച് കൊന്നിരുന്നു

MediaOne Logo

Web Desk

  • Published:

    31 Jan 2023 6:55 AM GMT

തത്തേങ്ങലത്ത് ഇറങ്ങിയത് പുലി തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്
X

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് ഇറങ്ങിയത് പുലി തന്നെയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ ഇന്നലെ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ച് കൊന്നിരുന്നു.

പുളിഞ്ചോട് ലേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തു നായയെയാണ് പുലി ഇന്നലെ ആക്രമിച്ചത്. നായയുടെ കഴുത്തിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. നായയെ ആക്രമിച്ച ശേഷം പുലി ഓടിപോകുന്നത് കണ്ടതായി നാട്ടുകാർ ഇന്നലെ പറഞ്ഞിരുന്നു.

രണ്ടാഴ്ച്ച മുമ്പ് പുലിയെയും, രണ്ട് കുട്ടികളെയും കണ്ട സ്ഥലത്തിന് സമീപ പ്രദേശത്താണ് വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്. ഈ മേഖലയിൽ നേരത്തെയും പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് കോട്ടോപ്പാലം കുന്തിപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത്.


TAGS :

Next Story