Quantcast

പുതുപ്പള്ളി: ജി. ലിജിൻലാൽ ബി.ജെ.പി സ്ഥാനാർഥി

ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻലാൽ.

MediaOne Logo

Web Desk

  • Published:

    14 Aug 2023 2:32 PM IST

Lijinlal nda candidate puthuppally
X

കോട്ടയം: പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥിയായി ജി. ലിജിൻലാലിനെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ബി.ജെ.പി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് ലിജിൻലാൽ. 2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.

നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളും എം.എൽ.എമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് പ്രചാരണം നടക്കുന്നത്.

TAGS :

Next Story