തിരുവനന്തപുരത്ത് പുലിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന

സ്ഥലത്ത് ഉടൻ ക്യാമറകൾ സ്ഥാപിക്കും.

MediaOne Logo

Web Desk

  • Updated:

    2023-01-26 05:59:32.0

Published:

26 Jan 2023 1:44 AM GMT

തിരുവനന്തപുരത്ത് പുലിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന
X

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ശാസ്താംകുന്നില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. സ്ഥലത്ത് ഉടൻ ക്യാമറകൾ സ്ഥാപിക്കും.

ഇന്നലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍ വനംവകുപ്പിനെ അറിയിച്ചത്. ശാസ്‌താംകുന്നിന് പുറമെ മണ്ണാം പച്ച ഭാഗത്തും പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വനപാലകര്‍ പറയുന്നത്.കാട്ടുപൂച്ചയായിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ശസ്താംകുന്നിലും, മണ്ണാം പച്ചയിലും ക്യാമറകള്‍ സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story