Quantcast

ദീർഘകാല വൈദ്യുതി കരാർ: ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം ഉടനുണ്ടാകും- കെ.കൃഷ്ണൻകുട്ടി

സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-26 05:48:51.0

Published:

26 Sep 2023 5:00 AM GMT

Long-term power contract
X

തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ തീരുമാനം ഉടനുണ്ടാകും. സർക്കാരിന്റെ മേഖലാ അവലോകന യോഗത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്ത ആഴ്ചയിലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കും.

2041വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ വൈദ്യുതി കരാറാണ് കഴിഞ്ഞ മെയിൽ സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ തയ്യാറാക്കിയത്. ഇതിന് പിന്നാലെ വലിയ പ്രതിസന്ധികൾ സംസ്ഥാനത്തുണ്ടായിരുന്നു. ഉയർന്ന വിലക്ക് വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ട ഗതകേടിലായിരുന്നു കെ.എസ്.ഇ.ബി. പ്രതിദിനം 10 കോടി മുതൽ 15 കോടി വരെ അധികം നൽകി കൊണ്ട് വൈദ്യുതി വാങ്ങേണ്ടിയിരുന്നു.

ഈ കരാർ റദ്ദാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കാനൻ ചീഫ് സെക്രട്ടറി വി വേണു അധ്യക്ഷനായ സമിതിയോട് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ സമിതി ഇപ്പോൾ റിപ്പോർട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നൽകിയിട്ടുണ്ട്. റദ്ദാക്കിയ വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം മന്ത്രി ആവശ്യമായ തീരുമാനമെടുക്കുകയും അതിന് ശേഷം ഇത് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്യും.

വൈദ്യുത റെഗുലേറ്ററി കമ്മീഷനെടുത്ത തീരുമാനം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ താത്പര്യം കൂടി മനസിലാക്കി കൊണ്ടുവേണം കരാർ റദ്ദാക്കാനുള്ള തീരുമാനമെടുക്കാനെന്നും മുഖ്യമന്ത്രി നേരത്തെ നിയസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ കരാർ റദ്ദാക്കിയ ശേഷം 500 മെഗാവാട്ടിന്റെയടക്കം പലകരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. എന്നാൽ അതിലെല്ലാം തന്നെ യൂണിറ്റിന് ആറു രുപ 88 പൈസയും അതിന് മുകളിലുമാണ് ഓരോ കമ്പനികളും ക്വാട്ട് ചെയ്തത്. ഈ കരാർ പ്രകാരം നാല് രുപ 29 പൈസ്‌ക്കാണ് വൈദ്യുതി ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത് പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിലായിരിക്കും മന്ത്രി സഭ എത്തിച്ചേരുക.

TAGS :

Next Story