നഷ്ടം 56.77കോടി; മഴക്കെടുതിയിൽ വലഞ്ഞ് കെഎസ്ഇബി
1,596 ഹൈടെൻഷൻ പോസ്റ്റുകളും 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 29,12,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് കനത്ത നഷ്ടം. 56.77 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്. 1,596 ഹൈടെൻഷൻ പോസ്റ്റുകളും 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 29,12,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 20,52,659 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം നടക്കുന്നതായും കെഎസ്ഇബി വ്യക്തമാക്കി.
Next Story
Adjust Story Font
16

