ദാരിദ്ര്യ മുക്തമെന്നത് വലിയ നുണ, സർക്കാരിന്റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം: എം.ഗീതാനന്ദൻ
ശനിയാഴ്ച ദലിത് ആദിവാസി സംഘടനകൾ വഞ്ചനാ ദിനമായി ആചരിക്കുമെന്നും ഗീതാനന്ദൻ

വയനാട്: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിനെതിരെ ദലിത് ആദിവാസി സംഘടനകൾ. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം.ഗീതാനന്ദൻ മീഡിയവണിനോട് പറഞ്ഞു. ദാരിദ്ര്യമുക്തമെന്നത് വലിയ നുണയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിദാരിദ്ര്യ മുക്ത കേരളമെന്ന സർക്കാരിന്റെ കണ്ടെത്തൽ ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ കണ്ടെത്തൽ അശാസ്ത്രീയമാണെന്ന് പലരും ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ഇത് തീർത്തും വഞ്ചനാപരമാണെന്നും പ്രഖ്യാപനം നടത്തുന്ന ശനിയാഴ്ച ദലിത് ആദിവാസി സംഘടനകൾ വഞ്ചനാ ദിനമായി ആചരിക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു.
Next Story
Adjust Story Font
16

