'ഒത്തൊരുമയോടെ, അഴിമതിരഹിതമായി മുന്നോട്ട് പോയാൽ ഏത് പ്രശ്നങ്ങളെയും മറികടക്കാമെന്നതാണ് അതിദാരിദ്ര്യ മുക്ത കേരളം നൽകുന്ന പാഠം'; എം.എ ബേബി
എല്ലാ വികസനപ്രവർത്തനങ്ങളെയും പ്രതിപക്ഷം ബഹിഷ്കരിക്കാറുണ്ടെന്നും ലോകത്ത് വേറെ ഒരിടത്തും ഇതുപോലൊരു പ്രതിപക്ഷം കാണില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പദ്ധതികളെ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് ഇന്ത്യയിലെ ആദ്യത്തെ ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഇത് രണ്ടാം പിണറായി സർക്കാരിന്റെ വലിയ വിജയമാണ്. സഖാവ് ഇ.എം.എസിന്റെ കാലം മുതൽക്കേ ശ്രമങ്ങളുണ്ടായിരുന്നുവെന്നും ജനങ്ങളെല്ലാം ആഘോഷത്തിലാണെന്നും ബേബി മീഡിയവണിനോട് പറഞ്ഞു.
'ജനങ്ങളെല്ലാം വലിയ ആഹ്ലാദത്തിലാണ്. സന്തോഷത്തിന്റെ ഭാഗമായി ഞങ്ങളുണ്ടാക്കിയ പായസം കുടിക്കാൻ സഖാവ് വരില്ലേയെന്നാണ് അവര് ചോദിക്കുന്നത്. ഇതിലൂടെ കേരളത്തിന്റെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പരിഹരിച്ചുകൂടാ. പ്രശ്നങ്ങൾ വേറെയും ഒരുപാടുണ്ട്. ഒത്തൊരുമയോടെ, അഴിമതി രഹിതമായി മുന്നോട്ട് പോയാൽ പരിഹരിക്കപ്പെടാത്തതായി ഒരു പ്രശ്നവുമില്ലെന്നതാണ് ഈ പരിപാടി നൽകുന്ന വലിയ പാഠം.' എം.എ ബേബി കൂട്ടിച്ചേർത്തു.
എല്ലാ വികസനപ്രവർത്തനങ്ങളെയും പ്രതിപക്ഷം ബഹിഷ്കരിക്കാറുണ്ടെന്നും ലോകത്ത് വേറെ ഒരിടത്തും ഇതുപോലൊരു പ്രതിപക്ഷം കാണില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഔദ്യോഗിക ചടങ്ങ് ഉടൻ ആരംഭിക്കും.
Adjust Story Font
16

