കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ എം.എ ബേബി സന്ദർശിച്ചു
പല കാര്യങ്ങളിലും വ്യത്യസ്ത നിലപാട് ഉണ്ടെങ്കിലും സഹകരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ സഹകരിച്ചു മുന്നോട്ട് പോകുമെന്ന് എം.എ ബേബി പറഞ്ഞു

കോഴിക്കോട് :കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ ഡോക്ടർ വർഗീസ് ചക്കാലക്കലിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി സന്ദർശിച്ചു. എം.എ ബേബി ജനങ്ങളോട് അടുത്ത് നിൽക്കുന്ന നേതാവാണെന്നും തന്നെ സന്ദർശിച്ചതിൽ സന്തോഷമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. പല കാര്യങ്ങളിലും വ്യത്യസ്ത നിലപാട് ഉണ്ടെങ്കിലും സഹകരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ സഹകരിച്ചു മുന്നോട്ട് പോകുമെന്ന് എം.എ ബേബി പറഞ്ഞു. ജനറൽ സെക്രട്ടറി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് എം.എ ബേബി കോഴിക്കോട് എത്തുന്നത്.
Next Story
Adjust Story Font
16

