'തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമം'; വി.കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ മധുസൂദനൻ
പയ്യന്നൂർ പൊലീസിൽ ആണ് പരാതി നൽകിയത്

കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി ടി.ഐ മധുസൂദനൻ. മാധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്് പരാതി. മധ്യമങ്ങളെ ഉപയോഗിച്ച് തുടർച്ചയായി വ്യക്തിഹത്യ നടത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായി മധുസൂദനന്റെ പരാതിയിൽ പറയുന്നു.
പയ്യന്നൂർ പൊലീസിൽ ആണ് പരാതി നൽകിയത്. നാട്ടിൽ കലാപമുണ്ടാക്കാനും സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്. സ്പർധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് ഇതെന്നും പരാതിയിൽ പറയുന്നു.
ധൻരാജ് രക്തസാക്ഷി ഫണ്ട് ടി.ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ മുക്കിയെന്ന ആരോപണം ഉന്നയിച്ചയാളാണ് വി.കുഞ്ഞികൃഷ്ണൻ. ആരോപണങ്ങൾക്ക് പിന്നാലെ കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയിരുന്നു. ആരോപണങ്ങൾ വിശദീകരിക്കുന്ന പുസ്തകവും കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണം എന്നി ഫണ്ടുകളിൽ പാർട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം.
Adjust Story Font
16

