Quantcast

മുംബൈ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

എൻഡിഎയും താക്കറെ വിഭാഗം ശിവസേനയും കൊമ്പ് കോർക്കുമ്പോൾ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 Jan 2026 7:32 AM IST

മുംബൈ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
X

മുംബൈ: മുംബൈ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 227 സീറ്റുകളിലേക്കായി 1700 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൻഡിഎയും താക്കറെ വിഭാഗം ശിവസേനയും കൊമ്പ് കോർക്കുമ്പോൾ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.

രാജ്യത്തെ ഏറ്റവും സമ്പന്നമായ കോർപറേഷന്‍റെ ഭരണം പിടിക്കുകയാണ് പാർട്ടികളുടെയും മുന്നണികളുടെയും ലക്ഷ്യം. ബിജെപി-ശിവസേന ഷിൻഡെ സഖ്യത്തെ നേരിടാനായി 20 വർഷത്തെ വൈര്യം മറന്ന് താക്കറെ സഹോദരങ്ങൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കോർപറേഷൻ ഭരണം കയ്യാളുന്നത് ശിവസേനയാണ്. ശിവസേനയെ പിളർത്തിയ ബിജെപി ഇത്തവണ മേയർ സ്ഥാനം കൈക്കൽ ആക്കുമോ എന്നാണ് ആകാംക്ഷ. ഏക്‍നാഥ് ഷിൻഡെ ബിജെപിയുമായി കൈകോർത്തതിനു ശേഷമുള്ള ആദ്യത്തെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക ഉദ്ധവ് താക്കറെയ്ക്ക് വെല്ലുവിളിയാണ്.

അതേസമയം, തീവ്ര വലതുപക്ഷ നിലപാടുള്ള രാജ് താക്കറെ ഉദ്ദവ് വിഭാഗവുമായി ഒന്നിച്ചതോടെ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനായി എൻഡിഎയിലെ സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗവും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അതേസമയം മുംബൈയെ അടർത്തി മാറ്റി വ്യാവസായിക പദ്ധതികൾ ഗുജറാത്തിലേക്ക് കടത്താനാണ് ബിജെപിയുടെ ശ്രമമെന്നാണ് ശിവസേനയുടെ പ്രചാരണ ആയുധം.

TAGS :

Next Story