യു.പ്രതിഭക്ക് എതിരായ അധിക്ഷേപം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നൽകിയത്

- Published:
25 March 2026 9:48 PM IST

തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നൽകിയത്. അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇർഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനാണെന്നാണ് പരാതിയിൽ പറയുന്നത്.
ഇർഷാദിനെ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് അടിയന്തര നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരമായത്. 'എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വിൽപ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്റെ അധിക്ഷേപം.
Adjust Story Font
16
