ശമ്പള കുടിശ്ശിക; ചികിത്സ നടത്താൻ കഴിയാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു
പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രന് കിട്ടാനുള്ളത് നാല് ലക്ഷം രൂപ

പാലക്കാട്: ശമ്പള കുടിശ്ശിക കാരണം ചികിത്സ നടത്താൻ കഴിയാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരണത്തിന് കീഴടങ്ങി. പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രന് കിട്ടാനുള്ളത് നാല് ലക്ഷം രൂപ. ചികിത്സക്ക് പലവട്ടം ദേവസ്വം ബോർഡിനെ സമീപിച്ചിട്ടും പണം നൽകിയില്ലെന്ന് കുടുംബം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് പള്ളിക്കുറിപ്പ് സ്വദേശി ചന്ദ്രന്റെ കുടുംബം മലബാർ ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. മഹാ വിഷ്ണു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രന് നാല് ലക്ഷം രൂപ ശമ്പള കുടിശ്ശികയുണ്ടായിരുന്നുവെന്നും ചികിത്സക്ക് വേണ്ടി പലവട്ടംദേവസ്വം ബോർഡിനെ സമീപിച്ചിട്ടും പണം നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. പണമില്ലാത്തതിനാൽ അച്ഛന് സമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ലെന്ന് മകൻ വിഷ്ണു മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

