മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം; ഒരാൾക്ക് പരിക്കേറ്റു
എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്

മലപ്പുറം: മലപ്പുറം പൊന്നാനി സിപിഎമ്മിൽ വീണ്ടും സംഘർഷം. എരമംഗലത്തെ സിപിഎം പ്രവർത്തകനെ വെളിയങ്കോട്ടെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. എരമംഗലം സ്വദേശി ഷബീറിനാണ് പരിക്കേറ്റത്.
എരമംഗലം മൂക്കുതല ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ എരമംഗലം- വെളിയങ്കോട് സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണം. എരമംഗലം സ്കൂളിന് മുന്നിൽ വച്ച് ആയുധങ്ങളുമായി എത്തിയ വെളിയങ്കോട്ടെ ഒരു സംഘം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് ഷബീറിന്റെ പരാതി. തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഷബീറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലങ്ങളായി തുടരുന്ന പൊന്നാനി സിപിഎമ്മിലെ വിഭാഗീയത മൂക്കുതല ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തോടെയാണ് വീണ്ടും പരസ്യമായത്. വെളിയങ്കോട്ടെ സിപിഎം പ്രവർത്തകർ എരമംഗലത്തെ ഡിവൈഎഫ്ഐ ഓഫീസ് അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ വെളിങ്കോട്ടെ നിരവധി സിപിഎം പ്രവർത്തിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നിരവധി തവണ നേതൃത്വം ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
Adjust Story Font
16

