മലപ്പുറം കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ഇതുവരെ ആറുപേരാണ് കേസിൽ പിടിയിലായത്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന പുളിക്കൽ സ്വദേശി ശിഹാബുദ്ദീൻ ആണ് പിടിയിലായത്.
കോഴിക്കോട്ടുവെച്ച് എംഡിഎംഎ വിൽപ്പനക്കിടെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി ഡാൻസാഫ് ടീമിന് കൈമാറുകയായിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഷിഹാബുദ്ധീൻ. ആറാം പ്രതി കോഴിക്കോട് കൊമ്മേരി സ്വദേശി സുബിനെ കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലീസ് പിടികൂടിയിരുന്നു.
ഇതുവരെ ആറു പേരാണ് കേസിൽ പിടിയിലായത്, ഒരാൾ കൂടി പിടിയിലാവാനുണ്ട്. ഒക്ടോബർ ആറിന് ഐക്കരപടിയിൽ വച്ച് നാലുപേരെ പിടികൂടിയിരുന്നു.
Next Story
Adjust Story Font
16

