പൊള്ളലേറ്റ് ചികിത്സക്കായിരുന്ന മലയാളി എഎസ്‌ഐ മംഗളൂരുവിൽ മരിച്ചു
കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്

മംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്. കഴിഞ്ഞ മാസം 28ന് മംഗളൂരുവിലെ കെപിഐടിക്ക് സമീപം വ്യാസനഗറിലെ വീട്ടിൽവെച്ചായിരുന്നു പൊള്ളലേറ്റത്. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
Next Story
Adjust Story Font
16

