വിനോദയാത്രക്കിടെ കർണാടകയിൽ മലയാളി വിദ്യാര്‍ഥിനി മുങ്ങി മരിച്ചു
രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്

കൊല്ലം: മലയാളി വിദ്യാർഥിനി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കൊല്ലം പരവൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കല്യാണിയാണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.
വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.
Next Story
Adjust Story Font
16

