Quantcast

'ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'; സുരേഷ് ഗോപിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Jun 2024 7:31 AM IST

Mammootty and Mohanlal congratulate Suresh Gopi
X

കൊച്ചി: തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. 'ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സുരേഷ്' എന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനന്ദനത്തിന് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്. നടൻ മോഹലൻലാലും സുരേഷ് ഗോപിയെ അഭിനന്ദനമറിയിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

''തൃശൂർ ഞാൻ ഇപ്പോഴും എടുത്തിട്ടില്ല, അവർ തന്നതാണ്. അത് ഹൃദയത്തിലേക്ക് വന്നിരിക്കുന്നു. ലൂർദ് മാതാവിന് നൽകിയ കിരീടം പോലെ തൃശൂരിനെ ഞാൻ തലയിൽവെക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാൻ തൃശൂരിനെ കൊണ്ടുനടക്കും''-ഇതായിരുന്നു വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം.

TAGS :

Next Story