Quantcast

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസ് പ്രതിസന്ധിയിൽ; കരാറിൽ ഒപ്പു വയ്ക്കാതെ തീയറ്റർ ഉടമകൾ

ഏപ്രിൽ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്

MediaOne Logo

Web Desk

  • Updated:

    2026-03-06 10:46:04.0

Published:

6 March 2026 3:45 PM IST

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസ് പ്രതിസന്ധിയിൽ; കരാറിൽ ഒപ്പു വയ്ക്കാതെ തീയറ്റർ ഉടമകൾ
X

കൊച്ചി: മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസ് പ്രതിസന്ധിയിൽ. നിർമാണ-വിതരണ വിഹിതം കൂട്ടിച്ചോതിച്ചതിന് പിന്നാലെയാണ് തിയറ്റർ ഉടമകൾ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചത്. റിലീസിന് ശേഷമുള്ള ആദ്യരണ്ടാഴ്ചയിലെ കളക്ഷന്റെ 60 ശതമാനം തുകയും വേണമെന്ന് നിർമ്മാതാവ് ആൻ്റോ ജോസഫിന്റെ നിലപാട്.എന്നാൽ, നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ആകില്ലെന്ന നിലപാടിലാണ്

തിയറ്റർ ഉടമകൾ. ചിത്രവുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

അപ്ഡേറ്റിംഗ് ....

TAGS :

Next Story