Quantcast

പാലക്കാട്ട് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പൂവൻചിറ സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്‌

MediaOne Logo

Web Desk

  • Published:

    28 Sept 2025 6:50 PM IST

പാലക്കാട്ട് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
X

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പൂവൻചിറ സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23നാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിന് ഇരയായത്. ആഗസ്റ്റ് 23ന്‌ ജോലി സ്ഥലത്ത് നിന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോവുകയായിരുന്നു യുവതി. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു യുവതിയുടെ സ്‌കൂട്ടറിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്തു വീണ് പരിക്കേറ്റ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ബഹളം വച്ചതിനെ തുടർന്ന് വിഷ്ണു രക്ഷപ്പെട്ടു. പിന്നീട് വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ വിഷ്ണുവിനെ പിടികൂടി. ഇയാൾ മുമ്പ് എറണാകുളത്ത് പോക്‌സോ കേസിൽ പ്രതിയായിരുന്നു എന്നും പോലീസ് പറഞ്ഞു.

TAGS :

Next Story