മർദനമേറ്റ് യുവാവ് മരിച്ചു;പയ്യോളിയിൽ രണ്ടുപേർ കസ്റ്റഡിയിൽ

തട്ടുകടയിൽ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലർ മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-02 18:58:30.0

Published:

2 Nov 2022 6:21 PM GMT

മർദനമേറ്റ് യുവാവ് മരിച്ചു;പയ്യോളിയിൽ രണ്ടുപേർ കസ്റ്റഡിയിൽ
X

കോഴിക്കോട് പയ്യോളിയിൽ മർദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി സഹദാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരാണ് മർദ്ദിച്ചിരുന്നത്. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപത്ത് വെച്ചാണ് സഹദിന് മർദനമേറ്റത്.

തട്ടുകടയിൽ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലർ മർദിച്ചത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. വാക്കുതർക്കം മർദനത്തിലേക്ക് മാറുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുകയാണ്.


man died after being beaten up in Kozhikode Payyoli

TAGS :

Next Story