Quantcast

വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; പൊലീസിന്റെ അനാസ്ഥയെന്ന് കുടുംബം

വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-04-15 05:34:17.0

Published:

15 April 2024 10:55 AM IST

Manoj_man died due to entangled rope tied
X

എറണാകുളം: എറണാംകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം പൊലീസിന്റെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. 'വടം കാണുന്ന തരത്തില്‍ ബാരിക്കേഡ് അല്ലങ്കില്‍ റിബണ്‍ എന്നിവ വേണമായിരുന്നു. എങ്ങനെ അപകടം ഉണ്ടായി എന്നത് സംബന്ധിച്ച് വ്യക്തത വേണമെന്നും മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു.

വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

TAGS :

Next Story