ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
ഇളമ്പൽ ചീയോട് സ്വദേശി ഗോപാലകൃഷ്ണൻ (71) ആണ് മരിച്ചത്.

കൊല്ലം: കുന്നിക്കോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ചക്കപറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഇളമ്പൽ ചീയോട് സ്വദേശി ഗോപാലകൃഷ്ണൻ (71) ആണ് മരിച്ചത്.
മകളുടെ വീട്ടിൽ ചക്ക പറിക്കുന്നതിനായി എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ. മടങ്ങിവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ഗോപാലകൃഷ്ണനെ കണ്ടത്.
Next Story
Adjust Story Font
16