Quantcast

അങ്കമാലിയിൽ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്

ലോറി ഡ്രൈവറായ കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-05-01 07:28:37.0

Published:

1 May 2026 11:02 AM IST

അങ്കമാലിയിൽ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
X

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. കൊല്ലം സ്വദേശിയായ ലോറി ഡ്രൈവര്‍ വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന്‍റെ ലോറിയിലാണ് ആനയെ എത്തിച്ചത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ മയക്കുവെടി വെച്ചു.


TAGS :

Next Story